യുപിയിൽ പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം

Monday 7 November 2016 3:19 pm IST

ലക്നൗ: ഉത്തര്‍പ്രദേശിൽ വീണ്ടും ആസിഡ് ആക്രമണം. യുപിയിലെ അലഹബാദിലാണ് സഹോദരിമാരായ മൂന്നു പെണ്‍കുട്ടികള്‍ക്കു നേരെ ആസിഡ് ആക്രമണം ഉണ്ടായത്. മാര്‍ക്കറ്റില്‍ പോയി മടങ്ങുന്നതിനിടയില്‍ ബൈക്കില്‍ എത്തിയ അക്രമികളാണ് ആക്രമണം നടത്തിയത്. മൂന്നു പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടികളില്‍ ഒരാളോട് പ്രതികള്‍ളില്‍ ഒരാള്‍ക്കുള്ള പ്രണയമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.