പാണത്തൂറ്‍ സംസ്ഥാന പാതയിലെ പഴയ പാലങ്ങള്‍ പുതുക്കി പണിയും

Thursday 7 July 2011 11:25 pm IST

രാജപുരം: കാഞ്ഞങ്ങാട്‌ പാണത്തൂറ്‍ സംസ്ഥാന പാതയിലെ അപകടാവസ്ഥയിലായ പൈനിക്കര കള്ളാര്‍ തുടങ്ങിയ പാലങ്ങള്‍ പുതുക്കിപ്പണിയാന്‍ അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. ബ്രിട്ടീഷുകാരുടെ കാലത്ത്‌ നിര്‍മ്മിച്ച കള്ളാര്‍ പഞ്ചായത്തില്‍ വരുന്ന ഈ പാലങ്ങള്‍ ഒറ്റവരി പാതയാണ്‌. ഇവ പുതുക്കിപ്പണിയാന്‍ മന്ത്രിയുടെ ഓഫീസില്‍ നിന്നും കാസര്‍കോട്‌ റോഡ്‌ ഡിവിഷന്‍ എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. കാലപ്പഴക്കമുള്ള മറ്റ്‌ പാലങ്ങളായ ഒടയംചാല്‍ ചുള്ളിക്കര തുടങ്ങിയ പാലങ്ങള്‍ റോഡ്‌ വികസനത്തോട്‌ അനുബന്ധിച്ച്‌ അധികൃതര്‍ പുതുക്കി പണിതിരുന്നു. അപകട ഭീഷണി ഉയര്‍ത്തുന്ന മറ്റ്‌ പഴയ പാലങ്ങള്‍ പുതുക്കിപ്പണിയണമെന്ന്‌ ആവശ്യപ്പെട്ട്‌ നിരവധി തവണ നാട്ടുകാര്‍ അധികൃതര്‍ക്ക്‌ പരാതി നല്‍കിയിരുന്നു. കാഞ്ഞങ്ങാട്‌ പാണത്തൂറ്‍ പാതയില്‍ കൂടി നിത്യേന ആയിരക്കണക്കിന്‌ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്‌.