തലശ്ശേരി: നഗരസഭയുടെ 150-ാം വാര്‍ഷികാഘോഷത്തിന്റെ ആവശ്യാര്‍ത്ഥം നിര്‍മ്മിച്ച സ്വാഗതസംഘം ഓഫീസ് മറ്റ് ആവശ്യങ്ങള്‍ക്കായി ദുരുപയോഗിക്കുന്ന നഗരസഭാ അധികൃതരുടെ നടപടിയില്‍ ബിജെപി തലശ്ശേരി മുനിസിപ്പല്‍ കമ്മറ്റി ശക്തിയായി പ്രതിഷേധിച്ചു. കഴിഞ്ഞദിവസം ഇവിടെ നടന്ന അനുസ്മരണയോഗത്തില്‍ ബിജെപിയെയും പ്രധാനമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തിയതായും യോഗം ആരോപിച്ചു. ഇത്തരം പരിപാടികള്‍ 150-ാം വാര്‍ഷികാഘോഷ സ്വാഗതസംഘം ഓഫീസ് നിര്‍മ്മിച്ച നഗരസഭാ അങ്കണത്തില്‍ നടത്തിയാല്‍ അതിന്റെ പ്രതികരണം 150-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ പ്രതിഫലിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ പ്രസിഡണ്ട് കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: