ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം ചേപ്പറമ്പ് പയറ്റിയാലില്‍ പ്രവര്‍ത്തിക്കുന്ന ജെ ആന്റ് പി ക്രഷറിന് മുന്നില്‍ ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല ഉപരോധ സമരം ആരംഭിച്ചു. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കുക, തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്, ക്ഷേമനിധി പരിരക്ഷ ഉറപ്പുവരുത്തുക, തൊഴില്‍ നിയമങ്ങള്‍ പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആരംഭിച്ച സമരം ഭാരതീയ വാണിജ്യ മസ്ദൂര്‍ സംഘം സംസ്ഥാന ഉപാധ്യക്ഷന്‍ പി.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സമരസഹായ സമിതി കണ്‍വീനര്‍ പി.പി.ശശിധരന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ജോയന്റ് സെക്രട്ടറി സി.സി.രാജേഷ് സംസാരിച്ചു. ബിഎംഎസ് മേഖലാ സെക്രട്ടറി കെ.രജിത്ത് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: