ഭുവനേശ്വര്‍: ഒഡീഷയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് എല്‍. ബിദ്ധ്യാധര് മഹാപാത്ര (52) അന്തരിച്ചു. ലുലു എന്നാണ് ഏറെ അറിയപ്പെട്ടിരുന്നത്.
2010ലുണ്ടായ റോഡപകടത്തില്‍ കരളിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. അസുഖം ഗുരുതരമായതിനെത്തുടര്‍ന്ന് കഴിഞ്ഞ രാത്രി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്ന് തവണ എംഎല്‍എയായിട്ടുണ്ട്. ഭാര്യയും ഒരു മകളുമുണ്ട്.
കഴിഞ്ഞ വര്‍ഷം, മുഖ്യമന്ത്രി നവീന്‍ പട്നായിക്കുള്പ്പെടെ ബിജെഡി മന്ത്രിമാരെ ചീമുട്ടയെറിഞ്ഞ കേസുകളിലൂടെ ലുലു വാര്‍ത്തയില്‍ നിറഞ്ഞു നിന്നു. ലുലു സേന എന്നൊരു പ്രത്യേക പാര്‍ട്ടി പ്രവര്‍ത്തക വിഭാഗവും രൂപീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: