ബിസിനസ്‌കാരായ സഹോദരങ്ങളെ തട്ടിക്കൊണ്ടു പോയ കേസ്; മുഖ്യപ്രതി അറസ്റ്റില്‍

Monday 7 November 2016 7:50 pm IST

ന്യൂദല്‍ഹി: ദല്‍ഹിയിലെ ബിസിനസ്‌കാരായ സഹോദരങ്ങളെ തട്ടിക്കൊണ്ടു പോയകേസില്‍ മുഖ്യ പ്രതിയെ കൊല്‍ക്കത്തയില്‍ പ്രത്യേകാന്വേഷണ സംഘം പിടികൂടി. വന്‍ മാര്‍ബിള്‍ ബിസിനസ് വ്യവസായികളായ സുരേഷ്, കപില്‍ എന്നിവരെ ഒക്‌ടോബര്‍ 21ന് പാറ്റ്‌ന വിമാനത്താവളത്തില്‍നിന്ന് രഞ്ജിത് മണ്ഡല്‍ എന്ന അധോലോക വീരന്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. നാലു കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. ഇരുവരെയും മാവോയിസ്റ്റ് ഭീകരര്‍ ഏറെയുള്ള ലഖിസറായിയില്‍നിന്ന് പോലീസ് രക്ഷപ്പെടുത്തി. രഞ്ജിത് മണ്ഡലിനെക്കുറിച്ച് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തി പിടികൂടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.