അപേക്ഷ ക്ഷണിച്ചു

Monday 7 November 2016 8:24 pm IST

കാസര്‍കോട്: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴില്‍ കാസറഗോഡ് ജില്ലയില്‍ നീലേശ്വരത്ത് പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി വര്‍ക്കേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ ഒഴിവുളള തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് യോഗ്യതയുളള ഉദേ്യാഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തിക സംബന്ധിച്ച വിവരം ചുവടെ ചേര്‍ക്കുന്നു. ഒഴിവുളള തസ്തികയുടെ പേര്, ഒഴിവുകളുടെ എണ്ണം, തസ്തികയ്ക്ക് വേണ്ട മിനിമം യോഗ്യത, പ്രതിമാസ ഓണറേറിയം ക്രമത്തില്‍ ടൈപ്പിസ്റ്റ്1 ഡിഗ്രി, ടൈപ്പറൈറ്റിംഗ് മലയാളം & ഇംഗ്ലീഷ് ലോവര്‍, ഡി.റ്റി.പി. 7500രൂപ,പ്യൂണ്‍ 1 എസ്.എസ്.എല്‍.സി ജയിച്ചിരിക്കണം (വയസ്സ്- 18-35) 5625 രൂപ,ചൗക്കിദാര്‍1 7-ാം ക്ലാസ്സ് ജയിച്ചിരിക്കണം (വയസ്സ് 18-40) 5625 രൂപ, കുക്ക് 1 7-ാം ക്ലാസ്സ് ജയിച്ചിരിക്കണം (ഭക്ഷണം പാകം ചെയ്യാനുളള അറിവും പരിചയവും (വയസ്സ്- 18-40) 5625/,പാര്‍ട്ട്-ടൈം ടീച്ചര്‍ (മ്യൂസിക്)1 എസ്.എസ്.എല്‍.സി ജയിച്ചിരിക്കണം, ബാലസേവിക (വയസ്സ്-18-35) 2000, പാര്‍ട്ട്-ടൈം - ടീച്ചര്‍ (ക്രാഫ്റ്റ്) 1 എസ്.എസ്.എല്‍.സി ജയിച്ചിരിക്കണം ബാലസേവിക (വയസ്സ്- 18-35) 2000,പാര്‍ട്ട്-ടൈം സ്വീപ്പര്‍ 1 7-ാം ക്ലാസ്സ് ജയിച്ചിരിക്കണം (18-35) 2000രൂപ. സാമൂഹ്യക്ഷേമ വകുപ്പില്‍ നിന്നും ഓരോ തസ്തികയ്ക്കും ലഭിക്കുന്ന പ്രതിമാസ തുകയ്ക്ക് മാത്രമേ മേല്‍ കരാര്‍ ജീവനക്കാര്‍ക്ക് അര്‍ഹതയുളളു. പി.എഫ് തുടങ്ങിയ മറ്റാനുകൂല്യത്തിനും അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ട്രെയിനിംഗ് അവസാനിക്കുന്ന മുറയ്ക്ക് താല്‍കാലിക നിയമനം നേടുന്ന ജീവനക്കാരെ പിരിച്ചു വിടുന്നതായിരിക്കും യോഗ്യതയുളള ഉദേ്യാഗാര്‍ഥികള്‍ സ്വന്തം കൈപ്പടയില്‍ വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, ജനന തീയ്യതി എന്നിവ തെളിയ്ക്കുന്നതിനുളള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 10ന് രാവിലെ 11.00 മണിക്ക് കാസറഗോഡ് കലക്‌ട്രേറ്റില്‍ 2-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ (ജന)ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.