കൊച്ചി: ഇന്ന് മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസിന്റെ അഭാവം കനത്ത തിരിച്ചടിയെന്ന് ബ്ലാസ്റ്റേഴ്സിന് പരിശീലകന് സ്റ്റീവ് കൊപ്പല്‍. ലോകകപ്പ് യോഗ്യതാ മത്സരം കളിക്കുന്നതിനായി ഹ്യൂസ് നാട്ടിലേക്ക് മടങ്ങി.
ഹെയ്തി രാജ്യാന്തരതാരം ഡക്കന്‍സ് നാസണും യോഗ്യതാ മത്സരങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങി. എഎഫ്സി കപ്പ് മത്സരശേഷം സി.കെ. വിനീതും റിനോ ആന്റോയും ടീമിനൊപ്പം ചേരാത്തതിലും കൊപ്പല്‍ നിരാശ പങ്കുെവച്ചു. 19ന് മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ ഇവര്‍ ഉണ്ടാകുമെന്നാണ് കൊപ്പല്‍ ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞത്.
നാല്—കളിക്കാരുടെ അഭാവം മറ്റുതാരങ്ങള്‍ക്കു അവസരം ഒരുക്കും. ഇവര്‍ മികവു കാണിച്ചാല്‍ അത് ഭാവിയില്‍ പ്രയോജനകരമായിരിക്കുമെന്നുമാണ് കോപ്പല്‍ നല്കുന്ന വിശദീകരണം.
ഇന്നത്തെ മത്സരം മാത്രമാണ് ലക്ഷ്യം. അതില്‍ എങ്ങനെ വിജയിക്കാം എന്നാണ് േനാക്കുന്നത്.
മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണത്തെ ലീഗ് ആകെ മാറി. ആക്രമിക്കുമ്പോഴും പ്രതിരോധിക്കുമ്പോഴും 11 പേരും ഒത്തൊരുമിച്ച് എന്ന രീതിയിലാണ് എല്ലാ ടീമുകളും കളിക്കുന്നത് കൊപ്പല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: