ജയ്പൂര്‍: ഹരിയാനക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് ഒന്നാം ഇന്നിങ്ങ്സ് ലീഡ്. ഹരിയാനയുടെ ഒന്നാം ഇന്നിങ്ങ്സ് സ്കോറായ 303നെതിരെ കേരളം ആദ്യ ഇന്നിങ്ങ്സിന് 9 വിക്കറ്റിന് 404 റണ്‍സെടുത്ത ഡിക്ലയര്‍ ചെയ്തു. 101 റണ്‍സ് ലീഡാണ് കേരളം നേടിയത്.
തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച ഹരിയാന മൂന്നാം ദിനത്തെ കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്ങ്സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആറ് റണ്‍സ് എന്ന നിലയില്‍. 6 റണ്‍സുമായി നിതിന്‍ സെയ്നിയും റണ്ണൊന്നുമെടുക്കാതെ ശുഭം രോഹില്ലയും ക്രീസില്‍. കേരളത്തിന്റെ ലീഡ് മറികടക്കാന്‍ ഹരിയാനയ്ക്ക് 95 റണ്‍സ് കൂടി വേണം.
നേരത്തെ ഒന്നിന് 170 എന്ന നിലയില്‍ ഒന്നാം ഇന്നിങ്ങ്സ് ആരംഭിച്ച കേരളം ഭവിന് താക്കര്‍ (79), രോഹന് പ്രേം (64), ഇഖ്ബാല്‍ അബ്ദുള്ള (61), വിഷ്ണു വിനോദ് (58), സച്ചിന് ബേബി (52) എന്നിവരുടെ അര്‍ദ്ധസെഞ്ചുറി കരുത്തിലാണ് മികച്ച സ്കോര്‍ നേടിയത്. ഹരിയാനയ്ക്കായി ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ നാലുവീതം വിക്കറ്റുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: