പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: മൂന്നുപേര്‍ അറസ്റ്റില്‍

Monday 7 November 2016 9:08 pm IST

തിരുവില്വാമല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ സിപിഎമ്മിന്റെ പോഷക സംഘടനയായ പട്ടികജാതി ക്ഷേമസമിതിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ലക്കിടി മംഗലം മുന്നുണ്ണിപ്പറമ്പ് ചുക്രന്‍ മകന്‍ കൃഷ്ണന്‍കുട്ടി (53), പട്ടിപ്പറമ്പ് പറക്കുളങ്ങര അയ്യപ്പന്‍ മകന്‍ ചന്ദ്രന്‍ (63), കാട്ടുകുളം മട്ടപ്പള്ളി മാര്‍ക്കോസ് മകന്‍ തോമസ് എന്ന എബി (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ ജോലിക്ക് നില്‍ക്കുന്ന വീട്ടിലെ കാര്യസ്ഥനാണ് കൃഷ്ണന്‍കുട്ടി. ഇയാള്‍ കുട്ടിയെ സ്‌നേഹം നടിച്ച് വശത്താക്കുകയായിരുന്നുവെന്ന് പറയുന്നു. കുട്ടി സ്‌കൂളിലേക്ക് പോകുമ്പോള്‍ കടയിലേക്ക് വിളിച്ചുവരുത്തി സ്‌നേഹപ്രകടനം നടത്തുക പതിവാണത്രെ. ഏറെ നാളായി തുടങ്ങിയ സംഭവം പുറത്തുപറയാന്‍ ഭയന്നിരുന്നതിനാല്‍ ശല്യം സഹിക്കവയ്യാതെയാണ് ഇവര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പരാതിപ്പെട്ടത്. തുടര്‍ന്ന് കുട്ടിയുടെ പരാതിപ്രകാരം തിരുവില്വാമല പോലീസ് പോസ്‌കോ വകുപ്പ് പ്രകാരം കേസെടുത്തത്. തിരുവില്വാമല സിഐ വിജയകുമാറാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ കൊണ്ടുവന്ന് തെളിവെടുപ്പും നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.