തുറവൂര്‍: കര്‍ഷകമോര്‍ച്ച അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കുത്തിയതോട് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ തുറവൂര്‍ വട്ടത്തറ വീട്ടില്‍ വി.ആര്. ബൈജുവിനെ ആക്രമിച്ച കേസിലെ പ്രതികളായ അഞ്ച് സിപിഎം ക്വട്ടേഷന്‍ സംഘത്തെ റിമാന്‍ഡ് ചെയ്തു.
കുത്തിയതോട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പറയ കാട് കൈതവളപ്പില്‍ ജോണ്സണ് (36), പറയകാട് ചുടുകാട്ടില്‍ ബിനിഷ് (34), പറയകാട് അശ്വതി ഭവനില്‍ അഭിലാഷ് (36), പ റയകാട് കൈതവളപ്പില്‍ റബിന് (26), കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പള്ളിത്തോട് പനക്കല്ത്തറ അജി (27) എന്നിവരാണ് റിമാന്‍ഡിലായത്. കഴിഞ്ഞ രണ്ടിന് വൈകിട്ട് 5.30ന് എഴുപുന്ന തെക്ക് വല്യത്തോട്ടിലായിരുന്നു ആക്രമണം. ഗുരുതരമായ പരിക്കേറ്റ വി.ആര്. ബൈജു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ്.
സിപിഎം കുത്തിയതോട് ലോക്കല്‍ കമ്മിറ്റി അംഗമാണ് ജോണ്സണ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാണ് അഭിലാഷ്. മറ്റു മൂന്നു പേരും സിപിഎമ്മി ന്റെ സജീവ പ്രവര്‍ത്തകരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: