കണ്ണൂര്‍: ഗിരീഷ് പുത്തഞ്ചേരി പുരസ്കാരം തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ ഗാനരചയിതാവ് എം.ഡി.രാജേന്ദ്രന് കവി രാമകൃഷ്ണന് കണ്ണോമിന് സമ്മാനിച്ചു. ഭാര്ഗ്ഗവന് പള്ളിക്കരയുടെ അദ്ധ്യക്ഷതയില്‍ ടി.വി.ചന്ദ്രമോഹന് പരിപാടി ഉല്‍ഘാടനം ചെയ്തു. ഷാജു പുതുര്‍ പ്രശസ്തിപത്രം നല്കി. സജീവന് നമ്പിയത്ത്, ടി.വി.രാമചന്ദ്രന്, മണലൂര്‍ ഗോപിനാഥ്, കെ.എസ്.അനന്ത ലക്ഷ്മി, സേതു പാലിയത്ത്, എ.എ.അനസ്സ്, കെ.ആര്.ബാലന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പുത്തഞ്ചേരി ഗാനാലാപനവും കലോത്സവ പ്രതിഭകളുടെ അനമോദനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: