ഇരിട്ടി: യു ജി സി യുടെ നാക്ക് ഗ്രേഡിംങ്ങില് ഇരിട്ടി മഹാത്മാ ഗാന്ധി കോളേജിന് എ ഗ്രേഡ് അംഗീകാരം. ആദ്യ പരിശോധനയില്‍ തന്നെ എ ഗ്രേഡ് നേടാന്‍ കഴിഞ്ഞത് കോളേജിന് വന്‍ നേട്ടമാണ്.
ഒക്ടോബറില്‍ 6 മുതല്‍ 8വരെ യുള്ള ദിവസങ്ങളില്‍ ആയിരുന്നു ഇവിടെ നാക്ക് സംഘം എത്തിയതും പരിശോധനകള്‍ നടത്തിയതും. ഇവര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാക്കിന്റെ ബംഗലൂരു ആസ്ഥാനത്ത് വെച്ച് ഗ്രേഡ് പ്രഖ്യാപിക്കുകയായിരുന്നു. പരിതസ്ഥിതി സൗഹൃദ കാമ്പസ്, കഴിവുറ്റ നേതൃത്വം, കഴിവുറ്റ അദ്ധ്യാപകര്‍, മികവുറ്റ വിദ്യാര്‍ഥികള്‍ എന്നിവ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു.
ആദ്യ അവസരത്തില്‍ തന്നെ സ്വപ്നതുല്യമായ നേട്ടം കോളേജിന് കൈവരിക്കാനായത്തില് കോളേജിന്റെ മാനേജര്‍ അഡ്വ.സണ്ണി ജോസഫ് എംഎല്‍എയും പ്രിന്‍സിപ്പാള്‍ ഡോ.എം.ജെ.മാത്യുവും ഭരണസമിതി അംഗങ്ങളായ സി.എസ്.സെബാസ്റ്റ്യന്‍, വി.വി.ചന്ദ്രന്, സി.വി.ജോസഫ്, ബേബി ജോണ്‍ പൈനാപ്പള്ളി, എം.ജെ. ജാണ്, എ. ഗോപാലന് എന്നിവര്‍ അതിയായ സന്തോഷവും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദിയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: