രക്തദാന ക്യാമ്പ് നടത്തി

Monday 7 November 2016 10:11 pm IST

പാനൂര്‍: രക്തദാന ക്യാമ്പ് ഉല്‍ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിസന്റ് രക്തം നല്‍കി മാതൃകയായി. കല്ലിക്കണ്ടി എന്‍എ എം കോളജ് എന്‍സിസി യൂണിറ്റും പതിനൊന്നാം വാര്‍ഡ് വികസന സമിതിയുടെയും അഭിമുഖ്യത്തില്‍ കല്ലിക്കണ്ടി സാംസ്‌കാരിക നിലയത്തില്‍ നടത്തിയ രക്തദാന ക്യാമ്പിലാണ് ജനപ്രതിനിധികള്‍ രക്തം നല്‍കിയത്. പ്രസിഡന്റ് കാട്ടൂര്‍ മുഹമ്മദ്, മെമ്പര്‍ ഉഷ രയരോത്ത് എന്നിവരാണ് രക്തം നല്‍കി മാതൃകയായത്. എന്‍സിസി കാഡറ്റായിരുന്ന അനസിന്റെ രണ്ടാം അനുസ്മരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി കാട്ടൂര്‍ മുഹമ്മദ് ഉല്‍ഘാടനം ചെയ്തു. നിഷ നെല്യാട്ട് അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ സമീര്‍ പറമ്പത്ത്, സക്കീന തെക്കയില്‍, നസീമ ചാമാളിയയില്‍, സത്യന്‍.സി, ചന്ദ്രി.സി.കെ, എന്‍സിസി ഓഫീസര്‍ ലഫ് എ.പി.ഷമീര്‍, അരുണ്‍ കെ.വി, ഷിബിന്‍.സി.വി, വിവേക് വിജയന്‍, ജിഷ്ണു, ആശിഖ്.കെ.വി, അഫ്‌സല്‍.പി.സി എന്നിവര്‍ പ്രസംഗിച്ചു. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് പരിപാടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.