ഇരിട്ടി : മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ഇരിട്ടി ഉപജില്ലാ സ്കൂള്‍ കായികമേളക്ക് ഇന്ന് പേരാവൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമാവുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ജെ.ജനാര്ദ്ദനന് അദ്ധ്യക്ഷത വഹിക്കും. പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയ് മേള ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ റവ.ഡോ.തോമസ് കൊച്ചു കരോട്ട് അനുഗ്രഹ ഭാഷണം നടത്തും. കായികമേള 10ന് സമാപിക്കും. പത്രസമ്മേളനത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ജെ.ജനാര്ദ്ദനന്, ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറി കെ.ജെ.ജോണ്സണ് , ഹെഡ് മാസ്റ്റര്‍ ഫോറം സെക്രട്ടറി കെ.ജെ.ജോസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: