കറുകച്ചാല്‍: മാന്തുരുത്തി- പൊന്തന്‍പുഴ റോഡ് ആധുനിക രീതിയില്‍ നവീകരിക്കുന്നതിന് 20 കോടി രൂപ അനുവദിച്ചതായി എംഎല്‍എ അറിയിച്ചു.
കോട്ടയം-പാമ്പാടി-മാന്തുരുത്തി-നെടുംകുന്നം-പുന്നവേ ലി-കുളത്തൂര്‍മൂഴി-ചുങ്കപ്പാറ- പൊന്തന്‍പുഴ-ചാരുവേലി- എരുമേലി റോഡ്, ഇതില്‍ കോട്ടയത്തുനിന്നും പാമ്പാടിവരെ കൊല്ലം-തേനി ദേശീയപാതയുടെ ഭാഗമാണ്. പൊന്തന്‍പുഴ മുതല്‍ പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ ഭാഗമാണ്. പാമ്പാടി മുതല്‍ മാന്തുരുത്തി വരെ ആധുനിക രീതിയില്‍ റോഡ് പുനരുദ്ധികരിച്ചു.മാന്തുരുത്തി മുതല്‍ പൊന്ത ന്പുഴ വരെ ഇരുപത്തിനാലര കിലോമീറ്റര്‍ ദൂരംവരുന്ന ഭാഗമാണ് 5.5 മീറ്റര്‍ വീതിയില്‍ പുനരുദ്ധീകരിക്കുന്നത്.കോട്ടയം ഭാഗത്തുനിന്നും തീര്‍ത്ഥാടകര്‍ക്ക് പമ്പയിലെത്താന്‍ ദൂരം കുറഞ്ഞ പാതയായി ഇത് ഉപയോഗിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: