പാമ്പാടി: വെള്ളൂര്‍ ചെറിയ തൃക്കോവില്‍ മഹാദേവക്ഷേത്രത്തില്‍ ദേവപ്രശ്ന പരിഹാര ക്രിയകളും ഭാഗവത സപ്താഹയജ്ഞവും 12 മുതല്‍ 20വരെ നടക്കും. അഷ്ടബന്ധകലശം, ദ്രവ്യകലശം, സര്‍പ്പപ്രതിഷ്ഠ മാറ്റി സ്ഥാപിക്കല്‍, ഭഗവാന് വെള്ളികെട്ടിയ രുദ്രാക്ഷമാല, സുവര്ണ്ണത്രിനേത്രം തുടങ്ങിയവയാണ് പ്രധാന ചടങ്ങുകള്‍.
ഭാഗവത സപ്താഹ യജ്ഞത്തിന് ചന്ദ്രമന ഗോവിന്ദന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. കൈപ്പള്ളി നാരായണന് നമ്പൂതിരി, നാരായണന് നമ്പൂതിരി തേവണം കോട്ടില്ലം എന്നിവര്‍ സഹആചാര്യന്മാരാകും. 12ന് രാവിലെ 6ന് അഷ്ദ്രവ്യ മഹാഗണപതിഹോമം, മഹാമൃത്യുജ്ഞയഹോമം, വൈകിട്ട് 6ന് സുദര്‍ശനം ഹോമം, ഭഗവത്സേവ, ആവാഹനം. 13ന് രാവിലെ 9ന് സര്‍വ്വ പ്രായശ്ചിത്തം, 9.30ന് ഉല്‍പ്പന്ന ഘോഷയാത്ര, വൈകിട്ട് 6.45ന് യജ്ഞശാലയില്‍ സപ്താഹ ഭദ്രദീപം തെളിയിക്കല്‍, 17ന് സന്താനഗോപാല മന്ത്രാര്‍ച്ചന, ശ്രീകൃഷ്ണാാവതാരം, 18ന് വൈകിട്ട് 5ന് രുഗ്മിണീസ്വയംവരഘോഷയാത്ര, 20ന് ഉച്ചയ്ക്ക് 12ന് ഭാഗവത സപ്താഹയജ്ഞ സമര്‍പ്പണം, തുടര്‍ന്ന് ആചാര്യദക്ഷിണ, 12ന് വിഷ്ണുപൂജ, സായൂജ്യപൂജ, ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട് എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: