പണം വച്ച് ചീട്ടുകളി: 76 അംഗ സംഘംപിടിയില്‍

Monday 7 November 2016 10:28 pm IST

ചങ്ങനാശേരി: മതുമൂല പെട്രോള്‍ പമ്പിന് സമീപം സെന്‍ട്രല്‍ ക്ലബ്ബില്‍ പണംവച്ച് ചീട്ടുകളിച്ച 76 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കളിക്കളത്തില്‍നിന്ന് ഒന്നരലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. കോട്ടയം എസ്പി എന്‍. രാമചന്ദ്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി വി. അജിത്ത്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനുവര്‍ഗീസ്, എസ്‌ഐ സിബിതോമസ്, ഷാഡോ പോലീസ് അംഗങ്ങളായ കെ.കെ. റെജി, ആന്റണി സെബാസ്റ്റ്യന്‍, പ്രദീഷ് രാജ്, സജികുമാര്‍, ബിജുമോന്‍ നായര്‍ എന്നിവരടങ്ങുന്ന സംഘമാണ് സംഘത്തെ പിടികൂടിയത്. 8 മേശകളിലായി പണത്തിന് പകരം ടോക്കണ്‍ വച്ചായിരുന്നു ചീട്ടുകളി. അതിനാല്‍ കൂടുതല്‍ പണം പിടിച്ചെടുക്കാനായില്ല.നാളുകളായി ഇവിടെ പണംവച്ച് ചീട്ടുകളി നടക്കുന്നതായി ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച്ച രാത്രി പോലീസ് സംഘം ക്ലബ്ബ് വളഞ്ഞാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.