ആശിക്കും ഭൂമി ആദിവാസി പദ്ധതിഅഴിമതി അന്വേഷിക്കണം :ബി ജെ പി

Monday 7 November 2016 10:37 pm IST

കല്‍പ്പറ്റ: സ്വന്തക്കാരുടെ നിയമനത്തില്‍ കുരുങ്ങി ഇ.പി ജയരാജന്‍ രാജിവെച്ചപ്പോള്‍ , ആഹഌദ പ്രകടനം നടത്തിയ യു.ഡി.എഫ് നേത്യത്വം പി.കെ ജയലക്ഷ്മി നടത്തിയ വന്‍ അഴിമതിയെകുറിച്ച് മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ട്. ആശിക്കും ഭൂമി ആദിവാസി പദ്ധതിയിലും, ആദിവാസികളുടെ കടം എഴുതിതള്ളുന്നതിലും നടന്നിട്ടുള്ള അഴിമതിയില്‍ മുന്‍ മന്ത്രിമാത്രമല്ല കുറ്റവാളി. ഇടനിലക്കാരായി ലക്ഷങ്ങള്‍ തട്ടിയ നേതാക്കളും , ഉദ്യോഗസ്ഥരും കൂട്ടുപ്രതികളാണ് ആശിക്കും ഭൂമി പദ്ധതിയിലെ വിജിലന്‍സ് അന്വേഷണം ആദ്യമായി ആവശ്യപ്പെട്ടത് ബി.ജെ.പി യാണ്. ഈ വിഷയത്തിലും ഗവണ്‍മെന്റ് അടിയന്തിര അന്വേഷണം പ്രഖ്യാപിക്കണം. ജയിച്ചു കയറി കഴിഞ്ഞാല്‍ ഖജനാവിലെപ്പണം സ്വന്തം വീട്ടുകാര്‍ക്കും , കൂടെ നടക്കുന്നവര്‍ക്കുമുള്ളതാണ് എന്ന ജനപ്രതിനിധികളുടെ ധാരണ ജുഡീഷ്യറി ഇടപെട്ട് തിരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. കേന്ദ്ര പദ്ധതികള്‍ ജില്ലയില്‍ അട്ടിമറിക്കുന്നതായുള്ള പരാതികളില്‍ ബി.ജെ.പി അന്വേഷണം നടത്തും. അടുത്ത മാസം ജില്ലയില്‍ ഹെല്‍പ് ഡെസ്‌ക്ക് ആരംഭിക്കും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. പി.ജി ആനന്ദകുമാര്‍ , കെ. മോഹന്‍ദാസ് , കെ.പി മധു, കെ.ശ്രിനിവാസന്‍, വി.മോഹനന്‍, കെ.എം പൊന്നു, പത്മനാഭന്‍ മാസ്റ്റര്‍, വി. നാരായണന്‍, അല്ലിറാണി, രാധാസുരേഷ്, ലക്ഷ്മി ആനേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.