മിയാമി: ലോകം മുഴുവനുള്ള പ്രധാന ചര്‍ച്ചാ വിഷയം ഇപ്പോള്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പാണ്. ഇത്രയും പ്രാധാന്യമുള്ള അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക എന്നുള്ളത് അമേരിക്കന്‍ സ്വദേശികളുടെ അവകാശവുമാണ്. എന്നാല്‍ സമ്മതിദാനം നിര്‍വ്വഹിക്കേണ്ട സമയം ബഹിരാകാശത്താണെങ്കിലോ!
ഷെയ്ന് കിംബ്രോ എന്ന ബഹിരാകാശ സഞ്ചാരിയാണ് നാല് മാസത്തെ ദൗത്യവുമായി ബഹിരാകാശത്ത് കഴിയുന്നത്. കിംബ്രോ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യുമെന്ന് നാസ പറഞ്ഞു. ഒക്ടോബര്‍ 19നാണ് നാല് മാസത്തെ ദൗത്യത്തിനായി രണ്ട് റഷ്യന്‍ ബഹിരാകാശ സഞ്ചാരികളോടൊപ്പം കിംബ്രോ ബഹിരാകാശത്തേയ്ക്ക് യാത്ര തിരിച്ചത്.
1997 മുതല്‍ ടെക്സാസ് നിയമ പ്രകാരം അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാം. ഡേവിഡ് വോള്‍ഫാണ് ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്ത ആദ്യ അമേരിക്കന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: