കൊച്ചി:പുത്തൂര്‍ സമ്പത്ത് കസ്റ്റഡി മരണക്കേസ് സിബിഐ ചെന്നൈ യൂണിറ്റിലെ ക്രൈം വിഭാഗം ഡിവൈഎസ് പി ജയകുമാര്‍ അന്വേഷിക്കും.കേസ് അന്വേഷിച്ചിരുന്ന എഎസ് പി ഹരിദത്ത് ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണു പുതിയ ഉദ്യോഗസ്ഥനെ നിയോഗിക്കുന്നത്.അന്വേഷണം ഏറ്റെടുത്ത് ഉദ്യോഗസ്ഥനെ നിയോഗിച്ചതായി എറണാകുളം സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.പ്രതികള്‍ ഐപിഎസ് ഉദ്യോഗസ്ഥരും സ്വാധീന ശക്തിയുള്ളവരുമാണെന്നും പൊലീസ് നിഷ്പക്ഷ അന്വേഷണം നടത്തുമെന്നു കരുതാനാകില്ലെന്നും ചൂണ്ടിക്കാട്ടി സമ്പത്തിന്റെ സഹോദരന്റെ പരാതിയിലാണു കേസ് സിബിഐക്കു വിടാന്‍ ഹൈക്കോടതി തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: