തിരുവനന്തപുരം: സ്റ്റുഡന്റ്സ് പോലീസ് പദ്ധതി അഭിമാന പദ്ധതിയാണെന്നും ഇത് കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. പദ്ധതിക്കായി ബജറ്റില്‍ നീക്കിവച്ചിരിക്കുന്ന ഫണ്ട് ഉടന്‍ തന്നെ വിനിയോഗിക്കാനുള്ള നിര്‍ദേശം ഡിജിപിക്ക് നല്‍കിയതായും മുഖ്യമന്ത്രി വിശദീകരിച്ചു.
കോണ്‍ഗ്രസ് അംഗം ശബരീനാഥാണ് ഈ വിഷയം ശ്രദ്ധ ക്ഷണിക്കലിലൂടെ നിയമസഭയില്‍ അവതരിപ്പിച്ചത്. കേരളത്തിന്റെ അഭിമാനകരമായ സ്റ്റുഡന്റ്സ് പോലീസ് പദ്ധതി അവതാളത്തിലായെന്ന് അദ്ദേഹം ആരോപിച്ചു. പദ്ധതിക്കായി ഏകദേശം പത്ത് കോടി രൂപയോളം ബജറ്റില്‍ വകയിരുത്തിയെങ്കിലും അത് ഇതുവരെ കിട്ടിയിട്ടില്ലെന്നും ശബരീനാഥ് പറഞ്ഞു.
പിടിഎ പ്രസിഡന്റുമാരും അധ്യാപകരും കൈയില്‍ നിന്നും പണം മുടക്കിയാണ് ഈ പദ്ധതിയെ മുന്നോട്ടുകൊണ്ടു പോകുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അടിയന്തിരമായി വേണമെന്നും ശബരിനാഥ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: