കുരുക്ഷേത്ര ബുക്‌സ് ഷാര്‍ജ പുസ്തകോത്സവത്തില്‍

Tuesday 8 November 2016 1:02 pm IST

ഷാര്‍ജ പുസ്തകോത്സവത്തിലെ കുരുക്ഷേത്ര പബ്ലിക്കേഷന്‍സിന്‍റെ സ്റ്റാള്‍

ഷാര്‍ജ: ലോകത്തിലെ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്ന ഷാര്‍ജ പുസ്തകോത്സവത്തില്‍ കുരുക്ഷോത്ര ബുക്‌സ് ഇദംപ്രഥമായി പങ്കെടുത്തു കൊണ്ടിരിക്കുന്നു.

നവംബര്‍ രണ്ടിന് ആരംഭിച്ച പുസ്തകോത്സവം ഷാര്‍ജ എക്‌സോ സെന്ററില്‍ 12-ാം തീയതി വരെ നടക്കും. 26 ലക്ഷം മലയാളികള്‍ വസിക്കുന്ന എമിറേറ്റ്‌സുകളില്‍ നിന്ന് വലിയൊരു വിഭാഗം പുസ്തകങ്ങളുടെ അത്ഭുത ലോകത്തിലേയ്ക്ക് ഒഴുകുകയാണ്.

മലയാളി വിദ്യാര്‍ത്ഥികളുടെ തിരക്ക്

നൂറിലേറെ വിഭാഗങ്ങളിലായുള്ള മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങളും ജന്മഭൂമി കലണ്ടറും കുരുക്ഷേത്ര സ്റ്റാളിന്റെ ശേഖരത്തിലുണ്ട്. വിവിധ മലയാളി സംഘടനകള്‍ക്ക് ഒത്തുകൂടലിന്റെ വേദിയുമായി പുസ്തകോത്സവം മാറിക്കഴിഞ്ഞു.

ഷാര്‍ജ സുല്‍ത്താന്‍ നേരിട്ട് ശ്രദ്ധിക്കുന്ന പുസ്തകോത്സവം മോഹന്‍ കുമാര്‍ എന്ന മലയാളിയുടെ സംഘാടകമികവിലുമാണ് നടത്തപ്പെടുന്നത് എന്നും കേരളീയരുടെ അഭിമാനമാണ്.

ഷെയ്ഖ് സുല്‍ത്താന്‍ ഡോ. മുഹമ്മദ് അല്‍ ഖുആമി സ്റ്റോര്‍ സന്ദര്‍ശന വേളയില്‍

ദേശീയ തലത്തില്‍ നാഷണല്‍ ബുക് ട്രസ്റ്റും പങ്കെടുക്കുന്ന മേലയില്‍ കലാ-സാംസ്‌ക്കാരിക സാമൂഹിക രംഗത്തെ പ്രമുഖരായ ശത്രുഘ്‌നന്‍ സിന്‍ഹ, ജാവേദ് അക്തര്‍, എം.ടി. വാസുദേവന്‍ നായര്‍, മമ്മൂട്ടി, സുരേഷ് ഗോപി, ചേതന്‍ ഭഗത്ത്, ശശി തരൂര്‍, കെ. സച്ചിദാനന്ദന്‍, ഞെരളത്ത് ഹരിഗോവിന്ദന്‍, ശ്രീകുമാരന്‍ തമ്പി, വി. മധുസൂദനന്‍ നായര്‍, എം. മുകുന്ദന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ വിവിധ വേദികളില്‍ അണിനിരക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.