മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മൈസൂര്‍ മല പാറത്തോട് ഐഎച്ച് ഡി പി ആദിവാസി കോളനിയിലെ ഏക കുടിവെ ളള സ്രോതസ്സായ കുളത്തില്‍ മാലിന്യം തള്ളുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമാവുന്നു. മഴക്കാലത്തും വേനല്‍ക്കാലത്തും ഇവിടുത്തുകാരുടെ സ്ഥിതി ഇത് തന്നെയാണ് . തൊട്ടടുത്ത പന്നിഫാമിനെതിരെ നാട്ടുകാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു.ഇതിന്റെ പ്രതികാരമായാണ് മാലിന്യം തള്ളിയതെന്ന് കോളനിവാസികള്‍ പറയുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഫാമിലെ പന്നികളെ വില്‍ക്കണമെന്നും അല്ലാത്തപക്ഷം ഈ മാസം 15ന് പരസ്യമായി ലേലം ചെയ്യുമെന്നും കാണിച്ച് പഞ്ചായത്ത് സെക്രട്ടറി ഫാം ഉടമക്ക് നോട്ടീസ് നല്‍കിയിരിക്കയാണ്. കുളത്തില്‍ നിരന്തരമായി മാലിന്യം തള്ളുന്നതിനാല്‍ കോളനിയിലെ താമസക്കാര്‍ക്ക് വിവിധ രോഗങ്ങളും പതിവാണെന്ന് നാട്ടുകാര്‍ പറയുന്ന മാലിന്യം തള്ളിയവര്‍ക്കെതിരെ അടിയന്തിര നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: