അല്‍പ്പം ആരോഗ്യ ചിന്ത

Tuesday 8 November 2016 5:57 pm IST

പുരുഷന്റെയും സ്ത്രീയുടെയും ആരോഗ്യകാര്യത്തില്‍ നിരവധി വ്യത്യാസങ്ങളുണ്ട്. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, മാതൃത്വം എന്നീ അവസ്ഥകള്‍ ആരോഗ്യമുള്ള പുതിയ തലമുറയുടെ സൃഷ്ടിയും വളര്‍ച്ചയും വിഭാവനം ചെയ്യുന്നു. ഈ അവസ്ഥകള്‍ വിജയകരമായി തരണം ചെയ്യാന്‍ പോഷകഗുണമുള്ള ആഹാരം അതതുകാലത്ത് സ്ത്രീകള്‍ക്ക് ലഭ്യമാകണം. നമ്മുടെ നാട്ടില്‍ സുലഭവും, ചെലവ് കുറഞ്ഞതും ആരോഗ്യകരവുമായ ആഹാരക്രമങ്ങള്‍ പിന്തുടര്‍ന്നാല്‍ പ്രായമായാലും ആരോഗ്യം നിലനിര്‍ത്തും.                                             തവിടുള്ള അരി മേന്മയുള്ള അരി കഴുകിയുണക്കി പൊടിപ്പിക്കണം. തവിടുള്ള അരിയില്‍ ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ഉള്ളതിനാല്‍ ഹൃദയാരോഗ്യവും പ്രതിരോധശേഷിയും ലഭിക്കുന്നു. ഉദരരോഗങ്ങള്‍ക്കും മലബന്ധത്തിനുമുള്ള സാധ്യത കുറയുന്നു. തവിട് നീക്കാത്ത അരി പ്രമേഹത്തേയും ചെറുക്കുന്നു.                                            ചെറുപയര്‍ പയര്‍വര്‍ഗങ്ങളില്‍ ചെറുപയറാണ് ഉത്തമം. ക്ഷീണിതര്‍ക്കും രോഗാവസ്ഥയിലും നല്ലതാണിത്. തോരന്‍, സൂപ്പ്, സലാഡ്, തേങ്ങയും ശര്‍ക്കരയും ചേര്‍ത്തത്- ഇങ്ങനെ വിവിധ രൂപത്തില്‍ ചെറുപയര്‍ ഉപയോഗിക്കാം. ബലവും ചര്‍മ കാന്തിയും പ്രദാനം ചെയ്യും. മാംസ്യം സമൃദ്ധമായി ലഭിക്കുന്ന വന്‍പയര്‍, പരിപ്പ്, മുതിര, നിലക്കടല ഇവയും ഇടകലര്‍ത്തി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.                                          പച്ചക്കറികളും ഇലകളും ശരീരത്തിന് രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നവയാണ് പച്ചക്കറികള്‍. ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ സ്ത്രീകളെ പൊതുവായി ബാധിക്കുന്ന രക്തക്കുറവിന് പരിഹാരമാണ്. കൊഴുപ്പും മധുരവും ഇല്ലാത്തതിനാല്‍ ഇത് പ്രായമുള്ളവര്‍ക്കും ഹിതമാണ്. മുടി, നഖം, ചര്‍മം എന്നിവയ്ക്ക് സംരക്ഷണമേകുന്നു. കേരളത്തിലെ വൈവിധ്യമാര്‍ന്ന ചീര, മുരിങ്ങയില, മത്തന്‍, താള്‍ എന്നീ ഇലകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കാരറ്റ്, അച്ചിങ്ങ, പടവലം, മുരിങ്ങക്ക, കയ്പക്ക തുടങ്ങിയ പച്ചക്കറികളുടെ നീണ്ട ശ്രേണിയില്‍ നിന്ന് രുചിഭേദങ്ങള്‍ തിരഞ്ഞെടുക്കാം.     പഴങ്ങള്‍ നെല്ലിക്ക, മാതളനാരങ്ങ, ഉണക്കമുന്തിരി, ഈന്തപ്പഴം, പേരക്ക, പപ്പായ എന്നീ ഔഷധഗുണമുള്ള ഫലങ്ങള്‍ രോഗപ്രതിരോധം ഉറപ്പുവരുത്തുന്നു. ഓറഞ്ച്, ആപ്പിള്‍, മുസംബി, നേന്ത്രപ്പഴം, സപ്പോട്ട തുടങ്ങിയ ഫലങ്ങളും മാറിമാറി കഴിക്കാം.                                                കഴിക്കാം സീതപ്പഴം സീതപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയ ഇരുമ്പ് വിളര്‍ച്ചയില്‍ നിന്നു സംരക്ഷിക്കുന്നു. ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് ഉത്തമം. അതിലുളള വിറ്റാമിന്‍ എ, സി എന്നിവ ഗര്‍ഭസ്ഥശിശുവിന്റെ ചര്‍മം, കണ്ണുകള്‍, മുടി എന്നിവയുടെ ആരോഗ്യത്തിന് ഉത്തമം. ഗര്‍ഭിണികള്‍ സീതപ്പഴം ശീലമാക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും തലച്ചോറിന്റെ വികാസത്തിനും സഹായകം. ഗര്‍ഭകാലത്തുണ്ടാകുന്ന മനംപിരട്ടല്‍, ഛര്‍ദി എന്നിവ തടയുന്നതിനും ഉത്തമം. മാസം തികയാതെയുളള പ്രസവം ഒഴിവാക്കുന്നതിനും ഗുണപ്രദം. മുലപ്പാലിന്റെ ഉത്പാദനം കൂട്ടുന്നതിനും ഗുണപ്രദം. സീതപ്പഴത്തിലുള്ള ആന്റിഓക്‌സിഡന്റുകള്‍ അണുബാധ തടയുന്നതിനു സഹായകം. സീതപ്പഴത്തിലുളള വിറ്റാമിന്‍ സി, എ, ബി, മറ്റ് ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചര്‍മത്തിലെ മുറിവുകള്‍ ഭേദപ്പെടുന്നതിനും പുതിയ പാളി ചര്‍മകോശങ്ങള്‍ രൂപപ്പെടുന്നതിനും സഹായകം. സീതപ്പഴം ശീലമാക്കിയാല്‍ ചര്‍മത്തില്‍ ചുളിവുകള്‍ രൂപപ്പെടുന്നതു തടയാം. ചര്‍മത്തിന്റെ ഇലാസ്തിക കൂട്ടാം. അതിലുളള വിറ്റാമിന്‍ സി ചര്‍മകോശങ്ങളിലെ ഫ്രീ റാഡിക്കലുകളോടു പൊരുതി ചര്‍മത്തിന്റെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു. പ്രായമാകുന്നതുമായി ബന്ധപ്പെട്ടു ചര്‍മത്തില്‍ പാടുകളും മറ്റും രൂപപ്പെടുന്നതു തടയുന്നു. യുവത്വം നിലനിര്‍ത്തുന്നു. സൂര്യപ്രകാശത്തിലെ ദോഷകരമായ കിരണങ്ങളില്‍ നിന്നു ചര്‍മത്തെ സംരക്ഷിക്കുന്നു. പുതിയ ചര്‍മകോശങ്ങള്‍ രൂപപ്പെടുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും അതിലെ ആന്റി ഓക്‌സിഡന്റുകള്‍ സഹായകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.