മലപ്പുറം: ഭീകരവാദികള്‍ക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കുന്നത് സിപിഎമ്മാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. മലപ്പുറത്ത് നടന്ന ഭീകരതക്കെതിരെ ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യവിരുദ്ധശക്തികളെ കൂട്ടുപിടിച്ചാണ് സിപിഎം അധികാരത്തിലേറിയത്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നിവയുടെ പരസ്യവും രഹസ്യവുമായ പിന്തുണ ഇന്നും സിപിഎമ്മിനുണ്ട്. അതുകൊണ്ടാണ് അവരുടെ ചെയ്തികളെ സിപിഎം ന്യായീകരിക്കുന്നത്.
കനകമലയില്‍ നിന്നും അറസ്റ്റിലായ ഐഎസ് തീവ്രവാദികള്‍ക്ക് പിന്തുണയുമായി മുതിര്‍ന്ന സിപിഎം നേതാവ് ടി.കെ.ഹംസ രംഗത്ത് വന്നു. അധികാരത്തിനായി ഐഎസിനെ വരെ സിപിഎം കൂട്ടുപിടിക്കുമെന്നതിന്റെ തെളിവാണിത്. ടി.കെ.ഹംസയെ ശാസിക്കാനോ തിരുത്താനോ പാര്‍ട്ടി തയ്യാറായില്ല.
മലപ്പുറം കലക്ട്രേറ്റിലെ സ്ഫോടനത്തിന്റെ അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല. ദേശീയ ഏജന്‍സിക്ക് കൈമാറാതെ അന്വേഷണം സിപിഎം അട്ടിമറിക്കുകയാണ്. മലപ്പുറത്തെ കുരുതിക്കളമാക്കാന്‍ ആരെയും ബിജെപി അനുവദിക്കില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: