ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

Tuesday 8 November 2016 7:59 pm IST

കാഞ്ഞാര്‍: ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. തൊടുപുഴ  പുളിയന്‍മല പാതയില്‍ അറക്കുളം ഗവ. ആശുപത്രിക്ക് സമീപം ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം.അപകടത്തില്‍ പരിക്കേറ്റ അറക്കുളം സെന്റ് ജോസഫ് കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികളായ വിഷ്ണു സുരേഷ്, മനു ടോമി എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.മൂലമറ്റം ദിശയിലേക്ക് പോയ കാറും തൊടുപുഴ ദിശയിലേക്ക് സഞ്ചരിച്ച ബൈക്കും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.  കാറിലിടിച്ച് തെറിച്ച്  വീണ വിഷ്ണുവിനേയും മനുവിനേയും ഓടിക്കൂടിയ നാട്ടുകാര്‍ ആദ്യം  മൂലമറ്റത്തെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.