കട്ടപ്പന: കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാതയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു.ഉപ്പുതറ പാപ്പിപ്പതാല് കൊഴുവത്തറ വീട്ടില്‍ സജിമോന്‍ (39)കാപ്പിപ്പതാല്‍ സ്വദേശി ചൂണ്ടവിളയില്‍ ജോസഫ്(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 9 മണിയോടെയാണ് അപകടം. കാപ്പിപ്പതാലില് നിന്നുംചപ്പാത്തിന് വന്ന ബൈക്കും ഏലപ്പാറക്ക് പോയ ജീപ്പും തമ്മിലാണ്കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. മറ്റൊരു വാഹനത്തെ ബൈക്ക് മറികടക്കുന്നതിനിടയിലാണ് ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ചത്. ബൈക്ക്ഓടിച്ചിരുന്ന സജിമോന്‍ മാരകമായി പരിക്കേറ്റു. പിന്നിലിരുന്ന ജോസഫിന്റകാലിന് 3 ഓടിവ് പറ്റിയിട്ടിണ്ട്.
ഇരുവരെയും നാട്ടുകാര്‍ കട്ടപ്പന സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ സജിമോനെ വിദഗ്ദ്ധചികിത്സക്കായി പിന്നീട് കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും നിര്‍മ്മാണ തൊഴിലാളികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: