ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പിലെ കരാറുകാരന്റെ അനാസ്ഥയെത്തുടര്‍ന്ന് അനധികൃത വാഹന പാര്‍ക്കിങ് വ്യാപകമാകുന്നു. പാര്‍ക്കിങ് മേഖലയില്‍ മാത്രമെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടൂള്ളൂവെന്ന കരാര്‍ പ്രകാരമാണ് വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് വാങ്ങാന്‍ നിര്ദ്ദേശിച്ചിയ്ക്കുന്നത്. എന്നാല്‍ കരാറുകാരന്റെ അനാസ്ഥയെ തുടര്‍ന്ന് വാഹനങ്ങള്‍ ഹൃദ്രോഗ അത്യാഹിത വിഭാഗങ്ങളുടെ മുന്നിലായി പാര്‍ക്ക് ചെയ്യുകയാണ്. വാഹന പാര്‍ക്കിങ് ഇനത്തില്‍ ദിനംപ്രതി ആയിരങ്ങളാണ് കരാറുകാരന് പിരിച്ചെടുക്കുന്നത്. എന്നാല്‍ വാഹനങ്ങള്‍ അലക്ഷ്യമായും സൂക്ഷിച്ചിരിക്കുകയുമാണ്. രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ അത്യാഹിത കവാടത്തില്‍ എത്താന്‍ ഏറെ ബുദ്ധിമുട്ട് സഹിക്കേണ്ട അവസ്ഥയുണ്ടായിട്ടും ഇതിനെതിരെ നടപടി എടുക്കാന്‍ ആശുപത്രി അധികാരികള്‍ക്ക് കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: