ശ്രീപദ്മനാഭ ക്ഷേത്ര സമ്പത്തില്‍ കൈകടത്തരുത്‌: ടെമ്പിള്‍ പാര്‍ലമെണ്റ്റ്‌

Thursday 7 July 2011 11:30 pm IST

പൊന്‍കുന്നം: തിരുവിതാംകൂറ്‍ ദേശത്തിലെയും മറ്റു ദേശത്തിലെയും രാജാക്കന്‍മാരും പൌരജനങ്ങളും കാണിക്കയായി സമര്‍പ്പിച്ച പൈതൃകമായ സ്വത്താണ്‌ ശ്രീപദ്മനാഭക്ഷേത്രത്തിണ്റ്റേത്‌ എന്ന്‌ ടെമ്പിള്‍ പാര്‍ലമെണ്റ്റ്‌ അഭിപ്രായപ്പെട്ടു. ക്ഷേത്രത്തിന്‌ സമര്‍പ്പിച്ച സമ്പത്തുക്കള്‍, നിധിശേഖരമോ, പുരാവസ്തുശേഖരമോ അല്ല്‌. കാണിക്കയും, വഴിപാടായി ലഭിച്ചതുമായ ക്ഷേത്രസമ്പത്ത്‌ തന്നെയാണ്‌. ക്ഷേത്രങ്ങളുടെ സമ്പത്തും, മതപരമായ വിശ്വാസങ്ങളും നില നിര്‍ത്തേണ്ടത്‌ ആചാര്യന്‍മാരും ഹൈന്ദവസമൂഹവുമാണ്‌. ഹിന്ദുസമൂഹത്തിണ്റ്റെ പൊതുവായവികാരം ക്ഷേത്രസ്വത്ത്‌ ഹിന്ദുസമൂഹത്തിന്‍റെ ഉന്നമനത്തിനോ ക്ഷേത്രകാര്യങ്ങള്‍ക്കോ അല്ലാതെ ഉപയോഗിക്കാന്‍ കഴിയില്ല എന്നതാണ്‌. ഇവ ക്ഷേത്രപരിസരത്തു നിന്നും പ്രദര്‍ശനത്തിനായി മാറ്റാന്‍ അനുവദിക്കാവുന്നതല്ല. പൊതുവായ ഹിന്ദുവികാരം എല്ലാവരും മാനിക്കണമെന്നും ടെമ്പിള്‍ പാര്‍ലമെണ്റ്റ്‌ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ആര്‍.എസ്‌.അജിത്കുമാര്‍ അഭിപ്രായപ്പെട്ടു. ക്ഷേത്ര സുരക്ഷയും സമ്പത്ത്‌ സംരക്ഷിക്കുക എന്നതും സര്‍ക്കാരിണ്റ്റെ പൂര്‍ണ ഉത്തരവാദിത്വമാണ്‌. പൈതൃകമായ ഈ ക്ഷേത്ര സമ്പത്ത്‌ കൈക്കലാക്കാന്‍ കോടതിയോ, സര്‍ക്കാ രോ ശ്രമിക്കുന്നത്‌ നടപ്പാകില്ല. ശ്രീ പദ്മനാഭക്ഷേത്രത്തെക്കുറിച്ച്‌ തെറ്റായ പ്രസ്താവനകള്‍ ഇറക്കുന്നതും പ്രതികരിക്കുന്നതും വിശ്വാസത്തെക്കുറിച്ച്‌ തെറ്റായ പ്രസ്താവനകള്‍ ഇറക്കുന്നതും പ്രതികരിക്കുന്നതും വിശ്വാസത്തിലെക്കുള്ള കടന്നുകയറ്റം ആണ്‌ ഇതും അനുവദിക്കാവുന്നതല്ല. ക്ഷേത്രസ്വത്ത്നിയമം മുഖേന കൈ കടത്താനുള്ള ഗൂഢ നീക്കം വിലപ്പോകില്ല. ഇത്‌ ഗുരുതരമായ പ്രശ്നത്തിലേക്ക്‌ നീങ്ങുമെന്നും ടെമ്പിള്‍ പാര്‍ലമെണ്റ്റ്‌ കണ്‍വീനര്‍ ആര്‍.എസ്‌.അജിത്കുമാര്‍ അഭിപ്രായപ്പെട്ടു.