ചെക്ക്ഡാം പണിയില്‍ അപാകത; കെഎസ്ടിപി റോഡ് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

Tuesday 8 November 2016 9:15 pm IST

കാസര്‍കോട്: ചെക്ക് ഡാം നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ കെഎസ്ടിപി റോഡ് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു. ഇന്നലെ രാവിലെയാണ് ചളിയങ്കോട് കെഎസ്ടിപി റോഡില്‍ ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള പത്തോളം ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. ഇതോടെ നാട്ടുകാരെത്തി ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. കെഎസ്ടിപി റോഡിനോടനുബന്ധിച്ച് ചെക്ക് ഡാമിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണപ്രവര്‍ത്തികള്‍ നടന്നു വരികയാണ്. ചെക്ക് ഡാമിന്റെ പണി ആരംഭിച്ച് ഒരു വര്‍ഷത്തോളമായെങ്കിലും ഇതിന്റെ ജോലി ഇഴഞ്ഞു നീങ്ങുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. മാത്രമല്ല ഡാമിന്റെ പ്രവര്‍ത്തിയില്‍ ക്രമക്കേടുകളുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. അപ്രോച്ച് റോഡിന് മെറ്റലുകളും ഇട്ടിട്ടില്ല. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാണിച്ചാണ് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്. രണ്ടാഴ്ചക്കകം പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.