കോട്ടയം:എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് അംഗങ്ങള്‍ക്കും ഇനി മുതല്‍ പൊതുസേവന കേന്ദ്ര (സിഎസ്സി) ത്തിന്റെ സേവനം ലഭ്യമാകും. ഇതുസംബന്ധിച്ച് ധാരണാപത്രത്തില്‍ ഇപിഎഫ്ഒയും സിഎസ്സി ഇ-ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡും ഒപ്പുവെച്ചു. അഞ്ചുവര്‍ഷത്തേക്കാണ് ധാരണ.
തുടക്കത്തില്‍ ഇപിഎഫ് അംഗങ്ങള്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ജീവന് പ്രമാണ് പത്ര പ്രോഗ്രാമിലൂടെ പൊതുസേവന കേന്ദ്രത്തില്‍ സമര്‍പ്പിക്കാം. വിദൂരസ്ഥലങ്ഹളില് താമസിക്കുന്നവര്‍ക്ക് ഇപിഎഫ് ഓഫീസിലും ബാങ്കിലും എത്തി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലുള്ള അസൗകര്യം ഇതോടെ ഇല്ലാതാകും. സമീപഭാവിയില്‍ ത്തന്നെ മറ്റ് സേവനങ്ങളും ലഭ്യമാക്കും.
സംസ്ഥാന സര്‍ക്കാറുകള്‍ നിശ്ചയിച്ച ജില്ലാ ഇ-ഗവേര്‍ ണന്‍സ് സൊസൈറ്റികള്‍ സ്ഥാപിച്ചിട്ടുള്ള സേവനകേന്ദ്രങ്ങളാണ് സിഎസ്സി. ഗ്രാമീണമേഖലയില്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ ഇവയിലൂടെ ലഭ്യമാക്കും. ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് അടത്തുള്ള സിഎസ്സിയിലെത്തി സേവനം സ്വീകരിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: