വെള്ളറക്കോടില്‍ അനധികൃത ക്വാറി

Tuesday 8 November 2016 10:04 pm IST

പെരുമ്പിലാവ്: കടങ്ങോട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് വെളളറക്കാടിന് സമീപത്ത് അനധികൃതമായി ക്വാറി പ്രവര്‍ത്തിക്കുന്നു. പാറപ്പെട്ടിക്കലും, മണ്ണ് കടത്തലും വ്യാപകം. ക്വാറിയുടെ പരിസരങ്ങളില്‍ താമസിക്കുന്നത് ക്വാറി ഉടമയുടെ ബന്ധുക്കളായതിനലാണ് ഇത്വരെ പുറം അറിയാതെ ഇരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇത് പുറത്ത് അറിയുന്നത്. പ്രധാനമായും കുടിവെളളത്തിന്റെ ലഭ്യത കുറഞ്ഞ് വന്നതാണ് രൂക്ഷമായി പ്രശ്‌നം. വേനല്‍കാലത്ത് കുടിവെളളം ക്ഷാമം അനുഭവിക്കുന്ന മേഖലകൂടിയാണിത്. കൂടാതെ പ്രകൃതിയുടെ രൂപം തന്നെ മാറിവരുന്നതില്‍ ഭയപ്പാടിലുമാണ് നാട്ടുകാര്‍.ചരിത്രാതീതകാലത്തുളള കുടക്കല്ല് എന്ന് വിളിക്കുന്ന ചരിത്ര സുക്ഷിപ്പുകള്‍ ഉളള മേഖലയാണിത്. കൂടാതെ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുളള സ്ഥലവുമാണ് ഇതിനെയെല്ലാമ മറികടന്നാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ഇതിനെ കുറിച്ച് പഞ്ചായത്ത് അധികൃതരോട് ചോദ്യച്ചപ്പോള്‍ വ്യക്തമായി മറുപടിയെന്നും ലഭിച്ചില്ല എന്നതും ദുരൂഹത ഉണ്ടാക്കുന്നു. കടങ്ങോട് പഞ്ചായത്തില്‍ ഇത്തരത്തിലുളള ക്വാറികള്‍ ഉണ്ടെങ്കിലും അതിനെകുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമാണ്. തൊട്ടടുത്ത് കരിയന്നൂരില്‍ സ്ഥിതിചെയ്യുന്ന ക്വാറിയുടെ പ്രവര്‍ത്തനം മൂലം മേഖലയില്‍ കുടിവെളള ക്ഷാമം ഉള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ ഉണ്ടായിതിനെ തുടര്‍ന്ന് ഇതിന്റെ അനുമതി നിര്‍ത്തിയിരുന്നു. അടിയന്തിരമായി വെളളറക്കാടുളള ക്വാറിയെക്കുറിച്ച് അന്വേക്ഷിക്കണമെന്നും നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.