ജയന്തന് കള്ളലക്ഷണം: മന്ത്രി സുധാകരന്‍

Tuesday 8 November 2016 11:01 pm IST

ആലപ്പുഴ: വടക്കാഞ്ചേരി പീഡനക്കേസില്‍ ആരോപണ വിധേയനായ സിപിഎം കൗണ്‍സിലറും ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവുമായ ജയന്തന്റെ മുഖത്ത് കള്ളലക്ഷണമുണ്ടെന്നും അയാള്‍ നല്ല സഖാവല്ലെന്നും മന്ത്രി ജി. സുധാകരന്‍. പീഡനത്തിന് ഇരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയ കെ. രാധാകൃഷ്ണന്റെ നടപടി ഏറ്റവും വലിയ തെറ്റാണെന്ന് മന്ത്രി പറഞ്ഞു. കായംകുളത്ത് കേരള കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും സ്വന്തമായി കൃഷി ചെയ്ത് മാതൃകയാകണം. കര്‍ഷകരുടെ മാത്രം ജോലിയല്ല കൃഷിപ്പണി എന്ന് സമൂഹം മനസിലാക്കണം. സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാത്ത ഒരാളെയും ഇനിയും പഞ്ചായത്ത് മെമ്പര്‍മാരായി തെരഞ്ഞെടുക്കരുതെന്നും അവരെ മത്സരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘനാള്‍ എംഎല്‍എ സ്ഥാനം ലഭിച്ചാല്‍ ചിലര്‍ക്ക് തലക്കനമാണെന്നും സുധാകരന്‍ വിമര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.