കണ്ണൂര്‍: പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന് പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മയ്യില്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പി.കെ.ശ്രീമതി എംപി നിര്‍വഹിക്കും. മയ്യില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസന്തകുമാരി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ പി ജയബാലന്‍ മാസ്റ്റര്‍ മുഖ്യാതിഥിയാകും. പരിപാടിയോടനുബന്ധിച്ച് എല്ലാ മാസവും 9 ന് ഗര്‍ഭിണികള്‍ക്ക് ആവശ്യമായ പരിശോധനകള്‍ ഇവിടെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: