കണ്ണൂര്‍: സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമവും നിയമവും സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കണ്ണൂര്‍ പ്രസ്സ്ക്ലബ്ബിന്റെ സഹകരത്തോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശില്‍പ്പശാല സംഘടിപ്പിക്കുന്നു. നവംബര്‍ 11ന് കലക്ടറേറ്റിലെ പി ആര് ചേംബറിലാണ് പരിപാടി. രാവിലെ 10 മണിക്ക് എംഎസിടി ജഡ്ജി ബൈജുനാഥ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ പ്രൊബേഷണറി ഓഫീസര്‍ അഷ്റഫ് കാവില്‍, ജില്ലാ സിഡബഌുസി അംഗം പി.സി.വിജയരാജന്‍ എന്നിവര്‍ ക്ലാസെടുക്കും. പ്രസ്സ്ക്ലബ്ബ് പ്രസിഡണ്ട് കെ.ടി.ശശി അധ്യക്ഷനായിരിക്കും. ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള മാധ്യമപ്രവര്‍ത്തകര്‍ ബുധനാഴ്ച വൈകിട്ട് 5 മണിക്കകം പ്രസ് ക്ലബ്ബില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: