കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ ഗ്രാമിക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് & കമ്മ്യൂണിക്കേഷനുമായി സഹകരിച്ച് കൂത്തുപറമ്പ ഗ്രാമിക ഇന്‍സ്റ്റിറ്റിയൂട്ടില്‍ 11 ന് ലക്ഷ്യ-2 എന്ന പേരില്‍ ജോബ് ഫെയര്‍ നടത്തും. സ്വകാര്യ മേഖലയിലുള്ള 15 ഓളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍മേള ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ പി.ജെ. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. എഞ്ചിനീയറിങ്ങ്, ഓട്ടോമൊബൈല്‍, ഐ ടി, റീടെയില്‍, എഡുക്കേഷന്‍, ഫിനാന്‍സ്, പോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ 11 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. 250 രൂപയാണ് ആജീവനാന്ത രജിസ്ട്രേഷന് ഫീസ്. യോഗ്യരായ 35 വയസ്സില്‍ കുറവ് പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്താല്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0497 2707610, 8156955083.
പ്രതികരിക്കാൻ ഇവിടെ എഴുതുക: