കണ്ണൂര്‍: സിറ്റി (കെഎംസി) പെര്‍മിറ്റില്ലാതെ നഗരത്തില്‍ പാര്‍ക്ക് ചെയ്ത് സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാവാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് 11 ന് തൊഴിലാളി യൂനിയനുകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചുകൊണ്ട് ഓട്ടോറിക്ഷ തൊഴിലാളികള്‍ പ്രതിഷേധിക്കുമെന്ന് സംയുക്തസമരസമിതി പത്രക്കുറിപ്പില്‍ അറിയിച്ചു. പെര്‍മിറ്റില്ലാതെ നഗരത്തില്‍ പാര്‍ക്ക് ചെയ്ത് സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ ഒറ്റയ്ക്കും കൂട്ടായും നിരവധ തവണ സമരങ്ങള്‍ നടത്തുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിട്ടും അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ല. മേയറുടെ നേതൃത്വത്തില്‍ ഏതാനും മാസം മുമ്പ് യോഗം ചേര്‍ന്ന് ചില തീരുമാനങ്ങള്‍ എടുത്തിരുന്നുവെങ്കിലും അവയും നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് 24 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നതെന്ന് യൂനിയന്‍ ഭാരവാഹികളായ സി.കെ.ശശികുമാര്‍ (ബിഎംഎസ്), എന്‍.ലക്ഷ്മണന്(എസ്എടിയു), കുന്നത്ത് രാജീവന് (ഐഎന്‍ടിയുസി), കെ.പി.സത്താര്‍ (എസ്ടിയു) എന്നിവര്‍ പ്രസ്താവനിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: