തലശ്ശേരി: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന സ്വര്‍ഗ്ഗീയ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ 17-ാം ബലിദാന ദിനാചരണം ഡിസംബര്‍ 1ന് തലശ്ശേരിയില്‍ നടക്കാനിരിക്കെ ക്രമസമാധാന ഭംഗം ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലെന്നനിലയില്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി തലശ്ശേരിയില്‍ എത്തി.
ഇന്നലെ കാലത്ത് തലശ്ശേരി ഡിവൈഎസ്പി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തലശ്ശേരി സബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥരുമായി പൊതുവെയുള്ള ക്രമസമാധാന വിഷയങ്ങളും ചര്‍ച്ച ചെയ്തു. പരിപാടി തടസ്സപ്പെടുത്താന്‍ ഏതെങ്കിലുംതരത്തിലുള്ള നീങ്ങളുണ്ടായാല് കര്‍ശ്ശന നടപടി സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അതീവ ശ്രദ്ധയുണ്ടാകുമെന്നാണ് കരുതുന്നത്. കൂടാതെ മറ്റ് രാഷ്ട്രീയ അക്രമങ്ങള്‍ നടത്തുന്നവര്‍ക്കും ലഹരി വസ്തു വില്‍പനക്കാര്‍ക്കുമെതിരെ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും ശക്തമായ നടപടിയെടുക്കാനും പോലീസിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടാകും എന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: