കാക്കയങ്ങാട് ബിജെപി ദമ്പതികളുടെ വീട്ടില്‍ റീത്ത് വെച്ച് ഭീഷണി

Tuesday 8 November 2016 11:24 pm IST

ഇരിട്ടി: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെത്തുടര്‍ന്ന് നിരവധി തവണ സിപിഎം അക്രമത്തിനു വിധേയമായ ബിജെപി പ്രവര്‍ത്തകരായ കാക്കയങ്ങാട് പാലപ്പുഴ അങ്ങാടിച്ചാലിലെ രാഹുല്‍ -രമ്യ ദമ്പതികളുടെ വീട്ടില്‍ റീത്ത് വെച്ച് വീണ്ടും ഭീഷണി. ഇന്നലെ രാവിലെയാണ് വീടിന്റെ ഉമ്മറപ്പടിക്കുമുന്നില്‍ പൂക്കളും ഇലകളും കൊണ്ട് തീര്‍ത്ത റീത്ത് കാണപ്പെട്ടത്. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി രമ്യ മത്സരിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായി മുഴക്കുന്ന് പഞ്ചായത്തില്‍ ബിജെപി രണ്ടു വാര്‍ഡുകള്‍ പിടിച്ചടക്കുകയും രമ്യ സിപിഎമ്മിന് ഭീഷണി സൃഷ്ടിച്ചുകൊണ്ട് നല്ല വോട്ടു നേടുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇവരുടെ മകന്‍ എഴു വയസ്സുകാരന്‍ കാര്‍ത്തിക്കിനെ വീട്ടില്‍ കയറി സിപിഎം ഗുണ്ടകള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇത് ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. വീണ്ടും ഇവരുടെ വീടിനുനേരെ നിരവധി തവണ തീവെപ്പ് അടക്കമുള്ള അക്രമങ്ങള്‍ അരങ്ങേറുകയും ചെയ്തു. എന്നാല്‍ ഈ കേസുകളിലൊന്നും വ്യക്തമായ അന്വേഷണം നടത്താനോ പ്രതികളെ പിടികൂടാനോ ഇതുവരെ പോലീസിനു സാധിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.