കണ്ണൂര്‍: എംപവര്‍ ലൈഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 26ന് 15 വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്കായി സൗജന്യ പഠന വൈകല്യ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു. പഠനത്തില്‍ താല്പര്യക്കുറവ്, ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട്, വായനയില്‍ പ്രയാസം നേരിടുക, എഴുതുമ്പോള്‍ അക്ഷരത്തെറ്റുകള്‍ വരുത്തുക, കണക്ക് വിഷയത്തില്‍ ബുദ്ധിമുട്ട് നേരിടുക, പഠനോപകരണങ്ങള്‍ നഷ്ടപ്പെടുത്തുക തുടങ്ങി ഇതിനകം നിരീക്ഷിക്കപ്പെട്ടിട്ടുള്ള വൈകല്യങ്ങളുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയാണ് ക്യാമ്പ്. ഓരോരുത്തരുടെയും പ്രശ്നങ്ങള്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ വിലയിരുത്തി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ക്യാമ്പില്‍ നല്‍കുന്നാണ്.
കണ്ണൂരില്‍വെച്ച് നടത്തപ്പെടുന്ന ക്യാമ്പിലേക്ക് പ്രവേശനം സൗജന്യമാണ്. രക്ഷിതാക്കളെ കൂടാതെ സ്കൂള്‍ അധികൃതര്‍ക്കും അധ്യാപകര്‍ക്കും കുട്ടികളെ ക്യാമ്പിലെ പ്രവേശനത്തിന് നിര്‍ദ്ദേശിക്കാവുന്നതാണ്.
ക്യാമ്പില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ 20ന് മുമ്പ് കണ്ണൂര്‍ തളാപ്പ് സ്മോള്‍ വണ്ടേഴ്സ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററുമായി നേരില്‍ ബന്ധപ്പെടുകയോ 8547730900 എന്ന നമ്പറില്‍ വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: