പ്രീ മെട്രിക്കുലേഷന്‍ സ്‌കോളര്‍ഷിപ്പ് ഒരു ലക്ഷം രൂപയാക്കണം: ഒബിസി മോര്‍ച്ച

Tuesday 8 November 2016 11:25 pm IST

കണ്ണൂര്‍: ഒബിസി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മെട്രിക്കുലേഷന്‍ സ്‌കോളര്‍ഷിപ്പ് 44500 രപയില്‍ നിന്ന് ഒരുലക്ഷം രൂപയായി ഉയര്‍ത്തണമെന്നും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സി വഴി നടപ്പിലാക്കി ഒബിസിക്ക് അര്‍ഹമായ സംവരണം ലഭിക്കണമെന്നും ഭാരതീയ ജനത ഒബിസി മോര്‍ച്ച ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എം.കെ.വിനോദ് അധ്യക്ഷത വഹിച്ചു. ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പീതാംബരന്‍ ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ്കുമാര്‍, എം.കെ.മധു, കെ.പ്രമോദ് കുമാര്‍, സുര്‍ജിത് ഒ.കെ., നന്തോത്ത് രവീന്ദ്രന്‍, രവീന്ദ്രന്‍ ഉളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എം.അനീഷ്‌കുമാര്‍ സ്വാഗതവും സെക്രട്ടറി സി.ബാബു നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.