കുറ്റിക്കാട്ടൂര്‍: മാലിന്യമുക്തമാക്കി മാമ്പുഴയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മാര്‍ച്ച്. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി മാമ്പുഴയുടെ സംരക്ഷണം പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പെരുവയല്‍ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ധര്‍ണ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിപ്രവര്‍ത്തകന്‍ കെ.പി. അബ്ദുല്‍ ലത്തീഫ്, യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രിസിഡന്റ് കെ.ടി. വിബിന്, കര്ഷകമോര്ച്ച് ജില്ലാപ്രസിഡന്റ് തളത്തില്‍ ചക്രായുധന്‍, ബിജെപി ജില്ലാവൈസ്പ്രസിഡന്റ് പി. ഹരിദാസന്, കെ.സി. വത്സരാജ്, ശിവദാസന്‍, കെ.സി. രാജന്, പുഷ്പാകരന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജു കല്ലട അധ്യക്ഷതവഹിച്ചു. സി.രാജീവന് സ്വാഗതവും പി. രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: