ഡൊണാള്‍ഡ് ട്രംപിന് അഭിനന്ദനവുമായി ഹിലാരി

Wednesday 9 November 2016 2:33 pm IST

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് അഭിനന്ദനവുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹിലാരി ക്ലിന്റണ്‍. ട്രംപിനെ ഫോണില്‍ വിളിച്ചാണ് ഹിലാരി അഭിനന്ദനം അറിയിച്ചത്. തോല്‍വി അംഗീകരിക്കുന്നതായും ഹിലാരി അറിയിച്ചു. ട്രംപിന്റെ അട്ടിമറി വിജയത്തിന്റെ ഞെട്ടലിലാണ് ഹിലരി ക്യാംപ്. പ്രവചനങ്ങളെല്ലാം ഹിലരിക്ക് അനുകൂലമായിരുന്നു. അപ്രതീക്ഷിതമായി തിരിച്ചടിയില്‍ നിന്നും മോചനം നേടാത്ത ഹിലരി ക്യാംപ് കടുത്ത മൗനത്തിലാണ്. ഔദ്യോഗിക പ്രസ്താവന നാളെയെ പുറത്തുവരൂ. ഇന്ന് രാത്രി ജനങ്ങളെ കാണില്ലെന്ന് ഹിലരിയും അറിയിച്ചു. അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്റായാണ് ഡൊള്‍ഡ് ട്രംപ് തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമായ ഫ്ളോറിഡ, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സില്‍, അയോവ, ഒഹായോ സ്റ്റേറ്റുകള്‍ കൈവിട്ടതാണ് ഹിലരിക്ക് തിരിച്ചടിയായത്. എട്ടു വര്‍ഷം നീണ്ട ഡെമോക്രാറ്റിക് ഭരണത്തിനാണ് ഇതോടെ തിരശ്ശീല വീണത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.