റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടിക തെളിവെടുപ്പ് ഇന്നു മുതല്‍

Wednesday 9 November 2016 7:34 pm IST

ആലപ്പുഴ: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നതിനു നല്‍കിയ പരാതി പരിഹാര തെളിവെടുപ്പ് ഇന്നു ആരംഭിക്കും. അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫിസില്‍ ലഭിച്ച അപേക്ഷയില്‍ ബുക്ക് നമ്പര്‍ രണ്ടിലെ 505 മുതല്‍ 620 വരെയും ബുക്ക് നാലിലെ 88 മുതല്‍ 307 വരെയും ടൗണ്‍ ഹാളില്‍ നടക്കും. അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫിസില്‍ ലഭിച്ച 101 മുതല്‍ 195 വരെയും അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ 300 വരെയുമുള്ള അപേക്ഷകള്‍ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഹാളില്‍ പരിഗണിക്കും. സപ്ലൈ ഓഫിസില്‍ ലഭിച്ച 101 മുതല്‍ 226 വരെയും ആര്യാട് പഞ്ചായത്തില്‍ ലഭിച്ച 250 വരെയുമുള്ള പരാതികള്‍ പഞ്ചായത്ത് ഹാളില്‍ പരിഗണിക്കും. ബാക്കി പരാതികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.