ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കും

Wednesday 9 November 2016 7:49 pm IST

കാസര്‍കോട്: നാഷണല്‍ ബയോഗ്യാസ് മാന്വര്‍ മാനേജ്‌മെന്റ് പദ്ധതിയുടെ ഭാഗമായി അനെര്‍ട്ട് 1000 ബയോഗ്യാസ് പ്ലാന്റുകള്‍ ജനറല്‍ വിഭാഗത്തിലുളള ഗുണഭോക്താക്കള്‍ക്കും 100 ബയോഗ്യാസ് പ്ലാന്റുകള്‍ പട്ടികജാതി വിഭാഗത്തിലുളള ഗുണഭോക്താക്കള്‍ക്കും സ്ഥാപിച്ചു നല്‍കും. രണ്ട് ക്യൂബിക് മീറ്റര്‍ മുതല്‍ ആറ് ക്യൂബിക് മീറ്റര്‍ വരെ ശേഷിയുളള ദീനബന്ധു, കെ വി ഐ സി മാതൃകകളിലുളള പ്ലാന്റുകളാണ് സ്ഥാപിച്ചു നല്‍കുന്നത്. പ്രതിദിനം 10 കിലോ ഗ്രാമില്‍ കൂടുതല്‍ ജൈവമാലിന്യങ്ങളുളള വീടുകളില്‍, സ്ഥാപനങ്ങളില്‍ ഇവ സ്ഥാപിക്കാവുന്നതാണ്. അനെര്‍ട്ടിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങി സ്ഥാപിക്കുന്ന പ്ലാന്റുകള്‍ക്ക് ജനറല്‍ വിഭാഗത്തിലുളള ഗുണഭോക്താക്കള്‍ക്ക് 9,000 രൂപ, പട്ടികജാതി വിഭാഗത്തിലുളള ഗുണഭോക്താക്കള്‍ക്ക് 11,000 രൂപയും സബ്‌സിഡിയായി ലഭിക്കും. കക്കൂസുമായി ബന്ധിപ്പിക്കുന്ന പ്ലാന്റുകള്‍ക്ക് 1,200 രൂപ അധിക സബ്‌സിഡി ലഭിക്കും. പദ്ധിയുടെ വിശദാംശങ്ങള്‍ അനെര്‍ട്ടിന്റെ www.anertgov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 230944.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.