തൊടുപുഴ: മൂപ്പില്‍ക്കടവ് പുതിയ പാലത്തിന് സമീപം മീന്‍ കച്ചവടം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് മര്‍ദ്ദനമേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മദ്യപിച്ച് ബഹളം വെച്ചതിന് ഒരാള്‍ പിടിയില്‍. വെങ്ങല്ലൂര്‍ പള്ളത്ത് ഷാനവാസ് ആണ് പിടിയിലായത്. സംഭവത്തെപറ്റി പോലീസ് പറയുന്നത് ഇങ്ങനെ: പുഴമീന്‍ കച്ചവടം ചെയ്യുന്ന തൊടുപുഴ സ്വദേശിയെ സമീപത്ത് കടല്‍ മത്സ്യം വില്കുന്ന ഷാനവാസ് ആക്രമിക്കുകയായിരുന്നു. സ്ഥലത്ത് ബഹളമുണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തുന്നത്. ഇവിടെ മീന്വില്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ബഹളത്തില്‍ കലാശിച്ചത്. പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സംഭവത്തില്‍ ഷാനവാസിനെതിരെ പൊതുസ്ഥലത്ത ബഹളമുണ്ടാക്കിയതിന് കേസ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: