വെയിറ്റിങ് ഷെഡില്ല; യാത്രക്കാര്‍ പെരുവഴിയില്‍

Wednesday 9 November 2016 8:58 pm IST

കാഞ്ഞാര്‍: കുടയത്തൂര്‍ വില്ലേജ് ഓഫീസ് പടിയില്‍ വെയിറ്റിങ് ഷെഡില്ലാത്തത് ബസ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. വയനക്കാവ്, സെന്റ് അഗസ്റ്റ്യന്‍സ് പള്ളി എന്നീ ആരാധാനാലയങ്ങളിലേക്ക് എത്തുന്ന ആളുകള്‍ ബസിറങ്ങുന്നത് ഈ ജങ്ഷനിലാണ്. ആനക്കയം ഭാഗത്തേക്ക് പോകുന്നവരും ഈ കവല വഴിയാണ് സഞ്ചരിക്കുന്നത്. ആനക്കയം ഭാഗത്തുള്ള വിദ്യാര്‍ഥികള്‍ ഇവിടെ നിന്നുമാണ് മൂലമറ്റം തൊടുപുഴ ഭാഗങ്ങളിലുള്ള കലാലയങ്ങളിലേക്ക് പഠനത്തിനായി പോകുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ മഴയും വെയിലുമേറ്റാണ് ബസില്‍ കയറുന്നത്. പഞ്ചായത്തിലേക്കും വില്ലേജിലേക്കും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ ബസ്സിറങ്ങുന്നതും ഇവിടെയാണ്. വെയിറ്റിങ് ഷെഡ് നിര്‍മ്മിക്കുവാന്‍ ആവശ്യമായ സ്ഥലം എം വി ഐ പി യുടേതായി സമീപത്ത് വെറുതെ കിടപ്പുണ്ട്. ഈ ഭാഗം പ്രയോജനപ്പെടുത്തിയാല്‍ പ്രധാന ജങ്ഷനായ ഇവിടെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുവാന്‍ കഴിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.