ഐപിഎല്‍ ഏപ്രില്‍ അഞ്ചു മുതല്‍

Wednesday 9 November 2016 10:28 pm IST

മുംബൈ: 2017ലെ ഐപിഎല്‍ ക്രിക്കറ്റ് ഏപ്രില്‍ അഞ്ചിന് തുടങ്ങും. ഫൈനല്‍ മെയ് 21ന്. ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ ഹൈദരാബാദില്‍. തീയതിയും വേദിയും പ്രഖ്യാപിച്ചെങ്കിലും ലോധ സമിതിയുടെ അംഗീകാരത്തോടെ മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂയെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. സമയക്രമത്തില്‍ മാറ്റമില്ലെങ്കില്‍ ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് മാര്‍ച്ച് 29ന് സമാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ താരങ്ങള്‍ക്ക് ഐപിഎല്ലിനായി ഇറങ്ങേണ്ടിവരും. ജൂണ്‍ ഒന്നിന് ഇംഗ്ലണ്ടില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന് ഒരുങ്ങാനും താരങ്ങള്‍ വിയര്‍ക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് നിലവിലെ ജേതാക്കള്‍.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.