ന്യൂദല്‍ഹി: സ്വീഡനില്‍ നിന്നുള്ള വ്യാപാര പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂദല്‍ഹിയില്‍ നടക്കുന്ന ഭാരത-സ്വീഡന് ബിസിനസ് ലീഡേഴ്സ് റൗണ്ട് ടേബിളില്‍ പങ്കെടുക്കാനെത്തിയെ സിഇഒമാരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
പ്രതിനിധി സംഘാംഗങ്ങളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. പ്രതിരോധ മേഖലയിലെ നിര്‍മ്മാണം, സൗരോര്‍ജ്ജം തുടങ്ങിയ രംഗങ്ങളില്‍ സ്വീഡിഷ് നിര്‍മ്മാതാക്കള്‍ക്കുള്ള ദീര്‍ഘകാല ബിസിനസ് അവസരങ്ങളും കൂടിക്കാഴ്ചയില്‍ വിഷയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: